കൊച്ചി ലഹരിക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ ശ്രീലങ്കന്‍ സ്വദേശി; ആസൂത്രണം മുംബൈയില്‍

കൊച്ചി ലഹരിക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ ശ്രീലങ്കന്‍ സ്വദേശി; ആസൂത്രണം മുംബൈയില്‍

കൊച്ചി: ലഹരിക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകന്‍ ശ്രീലങ്കന്‍ സ്വദേശിയെന്ന് റിപ്പോര്‍ട്ട്. ഹെറോയിന്‍ കടത്തിന്റെ ആസൂത്രണം നടന്നത് മുംബൈയിലെ ആഡംബര ഹോട്ടലിലാണെന്നും ശ്രീലങ്കന്‍ സ്വദേശിയായ ശ്രീ എന്ന ആളാണ് മുഖ്യ ആസൂത്രകന്‍ എന്നുമാണ് പുറത്തു വരുന്ന വിവരം. മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും ഉള്‍പ്പടെ മുംബൈയിലെത്തി ആസൂത്രണം നടത്തിയെന്ന് ഡി.ആര്‍.ഐ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാര്‍ച്ച് 20നാണ് 2,500 കോടിയോളം രൂപ വില വരുന്ന 217 കിലോഗ്രാം ഹെറോയിന്‍ രണ്ട് ബോട്ടുകളില്‍ നിന്ന് പിടികൂടിയത്. കന്യാകുമാരിയിലെ കുളച്ചലില്‍ നിന്നാണ് ഡിആര്‍ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഇത് പിടികൂടിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ട കേസായിരുന്നു ഇത്. ഇരുപതോളം മത്സ്യത്തൊഴിലാളികളും മൂന്ന് ബോട്ടുടമകളും കേസില്‍ പിടിയിലായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയോളമായി ഡിആര്‍ഐ ചെന്നൈയില്‍ ക്യാമ്പ് ചെയ്ത് കേസിന്റെ അന്വേഷണം നടത്തി വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഫോണിലേക്ക് നിരന്തരം വന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ശ്രീലങ്കന്‍ സ്വദേശിയായ ബാലകൃഷ്ണയെന്നയാളിലേക്ക് എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇതിന്റെ ആസൂത്രണം നടന്നത് മുംബൈയിലാണെന്നും മുഖ്യ ആസൂത്രകന്‍ ശ്രീലങ്കന്‍ സ്വദേശിയായ ശ്രീ എന്ന ആളാണെന്നും അറിയുന്നത്. എന്നാല്‍ ഈ പറയുന്ന ശ്രീ ആരാണെന്ന് ബാലകൃഷ്ണയ്ക്കും അറിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.