ന്യൂഡല്‍ഹി : അഗ്നിപഥ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യ വ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയെങ്കിലും പദ്ധതിയിലേക്ക് അപേക്ഷിച്ചത് നിരവധിപേർ.
പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രവും പ്രതിരോധ മന്ത്രാലയവും മുന്നോട്ട് പോവുകയും വ്യോമസേന അഗ്നിവീരന്‍മാര്‍ക്കായി നോട്ടിഫിക്കേഷന്‍ വിളിക്കുകയും ചെയ്തിരുന്നു. അപേക്ഷ വിളിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 56,960 അപേക്ഷകള്‍ ലഭിച്ചതായി വ്യോമസേന അറിയിച്ചു.
സൈന്യത്തില്‍ മികച്ച തൊഴില്‍ സാദ്ധ്യത അഗ്നിപഥിലൂടെ നഷ്ടമാകുമെന്ന ഭയത്താലാണ് യുവാക്കള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് പിന്നില്‍ ദേശവിരുദ്ധ ശക്തികളുംകോച്ചിംഗ് സെന്ററുകളുമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ജൂണ്‍ 24 മുതലാണ് വ്യോമസേനയില്‍ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര്‍ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്.
അഗ്നിപഥ് യോജന 2022ലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്നിപഥില്‍ അവസരം ലഭിക്കുക. ഇപ്രകാരം യോഗ്യത നേടുന്നവരെ അഗ്നിവീരന്മാര്‍ എന്നാണ് വിളിക്കുക.
കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ ഇപ്രകാരമാവും ഇനിമുതല്‍ സൈനികരെ ഉള്‍പ്പെടുത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം പേരെ സ്ഥിരമായി സേവനത്തിനായി സൈന്യത്തില്‍ ഉള്‍പ്പെടുത്തും. പിരിഞ്ഞിറങ്ങുന്ന ബാക്കിയുള്ളവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും മുന്‍ഗണന നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.