'ആക്ഷന്‍ ഹീറോ ബിജു'വില്‍ വില്ലനായി അഭിനയിച്ച നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

'ആക്ഷന്‍ ഹീറോ ബിജു'വില്‍ വില്ലനായി അഭിനയിച്ച നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ എന്‍.ഡി പ്രസാദ് (43) മരിച്ച നിലയില്‍. കളമശേരി സ്വദേശിയായ ഇയാളെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. മാനസിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്.

നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ്. അടുത്തിടെ ഇയാളില്‍ നിനന് കഞ്ചാവ് അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.