സാന്‍ ഫ്രാന്‍സിസ്‌കോ: സാന്‍ ഫ്രാന്‍സിസ്‌കോയിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ സെന്റ് തോമസിന്റെ തിരുനാള്‍ ജൂലൈ ഒന്നു മുതല്‍ നാല് വരെ ആഘോഷിക്കും.
ഒന്നിന് വൈകുന്നേരം ആറരയ്ക്ക് കൊടിയേറ്റും പ്രസുദേന്തി വാഴ്ച്ചയും. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ജോസഫ് കാച്ചപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. രണ്ടാം തീയതി വൈകിട്ട് ഏഴിന് ഇംഗ്ലീഷിലുള്ള ദിവ്യബലിക്ക് സാന്‍ ജോസ് രൂപത ബിഷപ് ഓസ്‌കാര്‍ കാന്‍ടു മുഖ്യകാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ മൂന്നിന് രാവിലെ 9.30ന് മലയാളത്തിലുള്ള ദിവ്യബലി, കഴുന്നു നേര്‍ച്ച എന്നിവ ഉണ്ടാകും. തുടര്‍ന്ന് പന്ത്രണ്ടാംക്ലാസ് പാസായ കുട്ടികളെ അനുമോദിക്കല്‍, സ്‌നേഹവിരുന്ന്. ചടങ്ങുകള്‍ക്ക് ഫാ.ഷാജി പിണാര്‍കയില്‍ നേതൃത്വം നല്‍കും.
നാലിന് രാവിലെ 9.30ന് മരിച്ചവര്‍ക്കുള്ള ദിവ്യബലിയോടെ തിരുനാള്‍ സമാപിക്കും. ഫാ. ജോണ്‍ വെട്ടിക്കാനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ലിഗോറി പി കട്ടിക്കാരന്‍, സഹവികാരി ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.