വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനെരുങ്ങി ഷിന്‍ഡെ വിഭാഗം; മുംബൈ വിട്ടു പോകരുതെന്ന് എംഎല്‍എമാരോട് ബിജെപി

വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനെരുങ്ങി ഷിന്‍ഡെ വിഭാഗം; മുംബൈ വിട്ടു പോകരുതെന്ന് എംഎല്‍എമാരോട് ബിജെപി

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ക്കെതിരേ നടപി എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ നിര്‍ണായ നീക്കവുമായി വിമതവിഭാഗം. ഗവര്‍ണറെ കണ്ട് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ഷിന്‍ഡെ. അതേസമയം, സ്വന്തം എംഎല്‍എമാരോട് അടുത്ത 48 മണിക്കൂര്‍ മുംബൈയില്‍ തന്നെ കാണണമെന്ന് ബിജെപി നിര്‍ദേശിച്ചു.

എപ്പോള്‍ വേണമെങ്കിലും വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ബിജെപി നീക്കം. ജൂലൈ 12 വരെ എംഎല്‍എമാര്‍ക്കെതിരേ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഉദ്ധവ് താക്കറെ പക്ഷത്തിനു പിടിച്ചു നില്‍ക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമായത്. 16 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ബാക്കിയുള്ളവരെ ഇതേ ഭീഷണിയുയര്‍ത്തി തിരികെയെത്തിക്കാന്‍ ശിവസേനയ്ക്ക് സാധിക്കുമായിരുന്നു.

വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കവും പാളിയതോടെ ഉദ്ധവ് താക്കറെയുടെ മുന്നിലുള്ള വഴികള്‍ ഓരോന്നായി അടയുകയാണ്. പന്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കോസിയാരിയുടെ കോര്‍ട്ടിലാണ്. അതുകൊണ്ട് തന്നെ ഗവര്‍ണര്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടാല്‍ ഉദ്ധവിന് അനുസരിക്കാതെ വേറെ നിവൃത്തിയില്ല.

ഉദ്ധവ് വിഭാഗത്തിന് ഇരുട്ടടിയായി അവരുടെ പ്രധാന നേതാവായ സഞ്ജയ് റാവത്തിന് ഇഡിയുടെ നോട്ടീസും വന്നിട്ടുണ്ട്. 1000 കോടി രൂപയുടെ അഴിമതിക്കേസില്‍ നാളെ ഹാജരാകണമെന്നാണ് ആവശ്യം. മാര്‍ച്ചില്‍ റാവത്തിന്റെ കോടികളുടെ സ്വത്ത് ഇഡി കണ്ടു കെട്ടിയിരുന്നു. ഈ കേസിലാണ് നോട്ടീസ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.