ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജൂലൈ 11 ന് പരിഗണിക്കും. വിവിധ ക്രൈസ്തവ സംഘടനകള്‍ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷന്‍ കോളിന്‍ ഗോണ്‍സാല്‍വസ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ജൂലൈ 11 വരെ സുപ്രീംകോടതി അവധിയാണ്. ഇതിനുശേഷം കോടതി ആദ്യം പരിഗണിക്കുക ക്രൈസ്തവര്‍ക്കെതിരായ അതിക്രമ ഹര്‍ജിയായിരിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഓരോ മാസവും ശരാശരി 45 നും 50 നുമിടയില്‍ ആക്രമണങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരെ ഉയരുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. മെയ് മാസം ക്രൈസ്തവര്‍ക്കു നേരെ 57 ആക്രമണങ്ങള്‍ നടന്നു. ഓരോ ജില്ലയിലും ആക്രമണങ്ങള്‍ തടയാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശം പക്ഷേ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചാല്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ ബോധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.