കുറവിലങ്ങാട്: എസ്. എം. വൈ. എം. പാലാ രൂപതയുടെ 2022 വർഷത്തെ അർദ്ധവാർഷിക സെനറ്റ് കുറവിലങ്ങാട് ഫൊറോനയുടെയും യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ ജൂൺ 26 ഞായറാഴ്ച കുറവിലങ്ങാട് മുത്തിയമ്മയുടെ സവിധത്തിൽ വെച്ച് നടത്തപ്പെട്ടു. എസ്. എം. വൈ. എം. പാലാ രൂപത പ്രസിഡന്റ് ശ്രീ. ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച പ്രസ്തുത യോഗം പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.
എസ്. എം. വൈ. എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോനാ ഡയറക്ടർ ജോസ് കുഴിഞ്ഞാലിൽ, എ. കെ. സി. സി. പാലാ രൂപത പ്രസിഡന്റ് ശ്രീ. എമ്മാനുവേൽ നിധീരി, എസ്. എം. വൈ. എം. സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അമല റെയ്ച്ചൽ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രൂപതയിലെ 17 ഫൊറോനകളിലെയും ജനറൽ സെക്രട്ടറിമാർ ഫൊറോനാ സമിതികളുടെ റിപ്പോർട്ടുകളും എസ്. എം. വൈ. എം. പാലാ രൂപത ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക് രൂപത സമിതിയുടെ കഴിഞ്ഞ 6 മാസക്കാലത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ രൂപത ഭാരവാഹികൾ, 17 ഫൊറോനകളിലെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രൂപത കൗൺസിലേഴ്‌സ്, സിസ്റ്റർ അനിമേറ്റേഴ്‌സ് തുടങ്ങിയവർ സെനറ്റിൽ പങ്കെടുത്തു.

രൂപതാ ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്., വൈസ് പ്രസിഡന്റ് റിന്റു റെജി, ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിൻ ജോസി, സെക്രട്ടറി ടോണി കവിയിൽ, ജോയിൻ സെക്രട്ടറി നവ്യ ജോൺ, ട്രഷറർ മെറിൻ തോമസ്, കൗൺസിലർമാരായ ലിയ തെരെസ് ബിജു, ലിയോൺസ് സൈ, സിൻഡിക്കേറ്റ് കൗൺസിലേഴ്‌സ്, കുറവിലങ്ങാട് ഫൊറോന പ്രസിഡൻ്റ് സച്ചിൻ, യൂണിറ്റ് പ്രസിഡൻ്റ് സോണി എന്നിവർ സെനറ്റിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.