തീവ്ര ഇസ്ലാമിസ്റ്റ് അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

തീവ്ര ഇസ്ലാമിസ്റ്റ് അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹൈന്ദവ, ക്രൈസ്തവ വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചിരുന്ന ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. ഫാക്ട് ചെക്കിംഗ് സൈറ്റ് എന്ന പേരിലായിരുന്നു പ്രവര്‍ത്തനമെങ്കിലും രാജ്യവിരുദ്ധ വാര്‍ത്തകളായിരുന്നു ആള്‍ട്ട് ന്യൂസിലേറെയും.

തുര്‍ക്കി ആസ്ഥാനമായ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണ് ആള്‍ട്ട് ന്യൂസിന്റെ ഫണ്ടിംഗ് നടത്തിയിരുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ഉണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരെ ഖൈരാബാദ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം സുബൈറിന്റെ അറസ്റ്റിനെതിരേ കോണ്‍ഗ്രസ് രംഗത്തു വന്നു.

വ്യാജ അവകാശവാദങ്ങള്‍ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈര്‍ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. ആള്‍ട്ട് ന്യൂസിനെതിരേ നേരത്തെ നിരവധി പരാതികള്‍ വിവിധ സംഘടനകള്‍ നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.