കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ പതിനാറുകാരിയോട് അതിക്രമം കാട്ടിയ അഞ്ചുപേരില്‍ മൂന്നു പേരെ എറണാകുളം റെയില്‍വെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശികളായ ഇവര്‍ അമ്പതു വയസ് പിന്നിട്ടവരാണ്. സീസണ്‍ ടിക്കറ്റ് യാത്രക്കാരായ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വെ പോലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെ സംഘം പിതാവിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന് കൈമാറിയിരുന്നു. പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പൊലീസിന് കൈമാറിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.