അങ്കണവാടികളിൽ നൽകിയത് സുരക്ഷിതമല്ലാത്ത അമൃതം പൊടി: സിഎജി റിപ്പോര്‍ട്ട്

അങ്കണവാടികളിൽ നൽകിയത് സുരക്ഷിതമല്ലാത്ത അമൃതം പൊടി: സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്തത് സുരക്ഷിതമല്ലാത്ത അമൃതം പൊടിയെന്ന്‌ സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോര്‍ട്ട്.

നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. വിതരണം ചെയ്ത 3,556 കിലോ വരുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ സാമ്പിളുകള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കല്‍, തിരിച്ചെടുക്കല്‍ എന്നീ തുടര്‍നടപടികള്‍ ഉണ്ടായില്ല.

അങ്കണവാടികളില്‍ നിന്നും നിര്‍മാണ യൂണിറ്റുകളില്‍ നിന്നും അമൃതം പൊടിയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമൃതം പൊടിക്ക് പുറമെ വിതരണം ചെയ്ത 444 കിലോ ബംഗാള്‍ പയറും സുരക്ഷിതമല്ലായിരുന്നുവെങ്കിലും ഇവയും തിരിച്ചെടുത്തില്ല.

നാല് ജില്ലകളിലായി പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 159 ഭക്ഷ്യ ഉത്പന്നങ്ങളില്‍ 35 എണ്ണം തിരികെ എടുത്തില്ല. മറ്റ് 106 കേസുകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ലബോറട്ടറികള്‍ ഭക്ഷ്യസുരക്ഷയ്ക്കായുള്ള ഘടകങ്ങള്‍ പരിശോധിക്കാന്‍ പൂര്‍ണ സജ്ജമല്ലെന്നും. നിരവധി ഘടകങ്ങളുടെ പരിശോധനയ്ക്ക് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.