​ചിക്കാഗോ സെന്റ് തോമസ് സിറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ തിരുനാളിന്കൊടിയേറി

​ചിക്കാഗോ സെന്റ് തോമസ് സിറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ തിരുനാളിന്കൊടിയേറി

ചിക്കാഗോ:​ചിക്കാഗോ സെന്റ് തോമസ് സിറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ വി തോമ്മാ. ശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി.​ജൂൺ 26 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന ആഘോഷമായ കുബാനയോടനുബന്ധിച്ചാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും ചിക്കാഗോ രൂപത സഹായ മെത്രാൻ മെയ് ജോയ് ആലപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. കുര്യൻ നെടവേലിച്ചാലുങ്കൻ , ഫാ. ജോർജ് ദാനവേലിൽ, ഫാ ജോസഫ് കപ്പലുമാക്കൽ ​എന്നിവർ സഹകാർമ്മികരായിരുന്നു. ആഘോഷപൂർവമായി കൊണ്ടാടിയ തിരുനാളിന്റെ ആദ്യദിവസമായ അന്നേദിവസം ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി നടത്തിയ പ്രദക്ഷിണത്തിലും, തിരുക്കർമ്മങ്ങൾക്ക് ശേഷം സംഘടിപ്പിച്ച സ്‌നേഹവിരുന്നിലും നൂറുകണക്കിന് ഇടവക ജനങ്ങൾ പങ്കെടുത്തു.

മുഖ്യ തിരുനാൾ ദിനമായ ജൂലൈ 3ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും തിരുനാൾ കുർബാന നടത്തപ്പെടുന്നത്. ചിക്കാഗോ രൂപതയുടെ ഇരുപത്തി ഒന്നാം വാർഷികദിനം കൂടിയായ ജൂലൈ 1നും മാർ ജേക്കബ് അങ്ങാടിയത്ത് തന്നെയായിരിക്കും മുഖ്യ കാർമ്മികൻ. നാലാം തീയതി തിങ്കളാഴ്ച രാവിലെ 9 .30ന് നടത്തപ്പെടുന്ന മരിച്ചവർക്കുള്ള വി കുർബാനയോടുകൂടി തിരുനാൾ സമാപിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26