മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ: ഉദ്ധവ് ക്യാമ്പ് സുപ്രീംകോടതിയിലേക്ക്; ഏക്നാഥ് ഷിന്‍ഡെയും വിമതരും ഗോവയില്‍

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ: ഉദ്ധവ് ക്യാമ്പ് സുപ്രീംകോടതിയിലേക്ക്; ഏക്നാഥ് ഷിന്‍ഡെയും വിമതരും ഗോവയില്‍

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ക്ലൈമാക്‌സ് സമയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോസിയാരി. നാളെ (വ്യാഴാഴ്ച്ച) സഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമായതോടെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ നാളെ മുംബൈയിലെത്തും.

വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ തീരുമാനത്തിനെതിരേ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമത എംഎല്‍എമാരുടെ അയോഗ്യത കാര്യത്തില്‍ തീരുമാനമായ ശേഷം വിശ്വാസവോട്ടെടുപ്പ് എന്ന വാദമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അധികാരത്തില്‍ സുപ്രീംകോടതി ഇടപെട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ന്യൂനപക്ഷമായി മാറിയ ഉദ്ധവ് സര്‍ക്കാരിന് വിശ്വാസവോട്ട് നേടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. വിമതരെ ഏതു വിധേനയും മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്ന മഹാസഖ്യം അക്കാര്യത്തില്‍ വിജയിക്കാനും സാധ്യത കുറവാണ്.

മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും ഏക്‌നാഥ് ഷിന്‍ഡെ അനുകൂലമായി പ്രതികരിക്കാത്തത് എന്‍സിപിയെയും കോണ്‍ഗ്രസിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മഹാവികാസ് അഘാഡിയുടെ തുടക്കം മുതല്‍ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന വാദമാണ് വിമതര്‍ ഉന്നയിക്കുന്നത്.

ചൊവ്വാഴ്ച്ച ഉദയ്പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ അരുംകൊല പോലും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചേക്കും. ഗുവഹാത്തിയിലെ ഹോട്ടലില്‍ താമസം തുടരുന്ന ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും ഇന്ന് രാവിലെ ഗുവഹാത്തിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.