ധൃതി പിടിച്ച് നഗരങ്ങളുടെ പേര് മാറ്റി അഘാഡി സര്‍ക്കാര്‍; ഉദ്ധവിന്റെ രാജി വൈകില്ലെന്ന് സൂചന

ധൃതി പിടിച്ച് നഗരങ്ങളുടെ പേര് മാറ്റി അഘാഡി സര്‍ക്കാര്‍; ഉദ്ധവിന്റെ രാജി വൈകില്ലെന്ന് സൂചന

മുംബൈ: എപ്പോള്‍ വേണമെങ്കിലും സഖ്യ സര്‍ക്കാര്‍ നിലംപൊത്തിയേക്കാമെന്ന അവസ്ഥയില്‍ നില്‍ക്കേ പ്രധാന നഗരങ്ങളുടെ പേരുമാറ്റി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഔറഗാംബാദിന്റെ പേര് സാംബാജിനഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്.

നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. മന്ത്രിസഭ യോഗം നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം എടുത്തതില്‍ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇറങ്ങിപ്പോയി.

മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത് രാജി വൈകില്ലെന്ന സൂചനയായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധി പ്രതികൂലമായി ഉദ്ധവ് സര്‍ക്കാര്‍ രാജിവയ്ക്കുമെന്നാണ് അഭ്യൂഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.