പരീക്ഷ ഫലം ഒരു മാസത്തിനകം; 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റം

പരീക്ഷ ഫലം ഒരു മാസത്തിനകം; 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ്:  ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുന്നു. അതിന്റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മൂന്നു കമ്മീഷനുകളില്‍പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കമ്മീഷനംഗങ്ങളും ഓരോ സര്‍വ്വകലാശാലയിലെയും വിവര വിനിമയ സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്നുള്ള നിര്‍വ്വഹണസമിതി രൂപീകരിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. സി.ടി അരവിന്ദകുമാര്‍ മന്ത്രിയെ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെയും സര്‍വ്വകലാശാലാ നിയമ പരിഷ്കരണ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ലഭിക്കുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.