മുംബൈ: മഹാരാഷ്ട്രയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്‌സ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്‍ഡേയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഷിന്‍ഡെ ഇന്ന് വൈകിട്ട് 7.30ന് സത്യപ്രതിജ്ഞ ചെയ്യും. താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്‌നാവിസ് അറിയിച്ചു. മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടന്‍ നടത്തുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിത നീക്കമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായത്.
മഹാരാഷ്ട്രിയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് പുതിയ സര്‍ക്കാരിന് വഴിയൊരുങ്ങിയത്. രണ്ടര വര്‍ഷക്കാലം നീണ്ടു നിന്ന മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെയാണ് ബി.ജെ.പി വീഴ്ത്തിയത്. അതേസമയം സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.