ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍. ജൂണ്‍ 26ന് ആരംഭിച്ച തിരുനാളിന്റെ പ്രധാന തിരുക്കര്‍മ്മങ്ങള്‍ ജൂലൈ 2,3,4 തീയതികളില്‍ നടക്കും.
ഒന്നിന് വൈകിട്ട് ഏഴിന് വിശുദ്ധ കുര്‍ബാന. രണ്ടിന് വൈകുന്നേരം 4.30ന് രൂപപ്രതിഷ്ഠ, വേസ്പര എന്നിവ ഉണ്ടാകും. തുടര്‍ന്ന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവക അസി. വികാരി ഫാ.കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. വൈകുന്നേരം ആറിന് കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും.
ദുക്റാന ദിനമായ ജൂലൈ മൂന്നിന് രാവിലെ പത്തിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റോക്ക് ലാന്‍ഡ് ഹോളിഫാമിലി സീറോ മലബാര്‍ ഇടവക വികാരി ഫാ. റഫായേല്‍ അമ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ പത്തോ അതിലധികമോ വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതിമാരെ ആദരിക്കും.
പ്രധാന തിരുനാള്‍ ദിനമായ നാലിന് രാവിലെ പത്തിനു ആഘോഷമായ തിരുനാള്‍ കുര്‍ബാന. ബ്രോങ്ക്സ് ഇടവകാംഗവും റോമിലെ സെന്റ്. ലിബോറിക്കാ ദേവാലായ അസി. വികാരിയുമായ ഫാ. തോമസ് മാളിയേക്കല്‍ മുഖ്യകാര്‍മികനായിരിക്കും. പ്രദക്ഷിണവും തിരുശേഷിപ്പ് വണങ്ങലും ഉണ്ടാകും.
അഞ്ചിന് മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും. വൈകുന്നേരം 5.30 നു സെമിത്തേരി സന്ദര്‍ശനവും, ഒപ്പീസും ഉണ്ടാകും. ഏഴിനു ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും, ഒപ്പീസും ഉണ്ടാകും. ശേഷം തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും.
ഇടവക വികാരി ഫാ. ജോര്‍ജ് എളമ്പാശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ഷൈജു കളത്തില്‍, നിജോ കോയിപ്പള്ളി, ജ്യോതി കണ്ണേറ്റുമ്യാലില്‍, സെക്രട്ടറി ഷായിമോള്‍ കുമ്പിളുവേലി, കോര്‍ഡിനേറ്റര്‍മാരായ ഷാജി സഖറിയ, ജോര്‍ജ് കരോട്ട് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.