ഏകെജി സെന്ററിനു നേരെ രാത്രി ബോംബേറ്; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് സിപിഎം, നഗരം പൊലീസ് കാവലില്‍

ഏകെജി സെന്ററിനു നേരെ രാത്രി ബോംബേറ്; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് സിപിഎം, നഗരം പൊലീസ് കാവലില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. വ്യാഴാഴ്ച്ച രാത്രി 11.30 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ഓഫീസിലേക്ക് ബോംബ് വലിച്ചെറിയുന്ന വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്.

എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്ന് സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബെറിയുന്ന രംഗമാണ് സിസി ടിവിയില്‍ കാണാനാകുന്നത്.

വിവരത്തെത്തുടര്‍ന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആരോപിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടി.

എകെജി സെന്ററിനു സമീപം വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സിപിഎം നേതാക്കളായ എ.വിജയരാഘവന്‍, പി.കെ. ശ്രീമതി, മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.