കോട്ടയം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രണത്തിന് പിന്നാല സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ന് രാവിലെ 11 മണിയോടെ സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎം സംഘടിപ്പിക്കും. മന്ത്രിമാരും മുന്നണി നേതാക്കളുമടക്കം സ്ഥലം സന്ദര്‍ശിക്കുന്നത് തുടരുകയാണ് ഇപ്പോള്‍.
സംഭവത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുകാരണവശാലും പ്രകോപനത്തില്‍ വീഴരുതെന്നും സമാധാനപരമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി നടത്തണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്തും ആലപ്പുഴയിലും, പത്തനംതിട്ടയിലും, കോഴിക്കോടും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി.
കൂടാതെ കോട്ടയത്തും, അടൂരിലും തിരുവല്ലയിലും സിപിഐഎമ്മിന്റെ പ്രതിഷേധം നടന്നു. കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറും ഉണ്ടായി. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം.
പത്തനംതിട്ടയില്‍ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. ആലപ്പുഴ നഗരത്തിലെ ഇന്ധിരാ ഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.