കൊച്ചി: രാജ്യം നിരോധിച്ച തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുന്‍ പ്രവര്‍ത്തകനും ഇപ്പോള്‍ സിപിഎം സഹയാത്രികനുമായ കെ.ടി ജലീലിന്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
പുരോഹിതരെയും വിശ്വാസികളെയും അധിക്ഷേപിച്ച് നിരന്തര പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും ചെയ്യുന്ന ജലീലിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു.
സിമിയുടെ സജീവ നേതാവായിരുന്ന ജലീല്‍ ആ സംഘടന വിട്ട് മുസ്ലീം ലീഗിലേക്കും പിന്നീട് സിപിഎമ്മിലേക്കും വരുകയായിരുന്നു. ജലീലിന്റെ ഹൈന്ദവ-ക്രൈസ്തവ വിരുദ്ധ പ്രസംഗങ്ങള്‍ ഇപ്പോഴും യുട്യൂബില്‍ അടക്കം ലഭ്യമാണ്.
കഴിഞ്ഞ മാസം നടന്‍ ജഗദീഷിന്റെ ഭാര്യ രമ മരിച്ചപ്പോള്‍ പോലും അതിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്ത രീതിയിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ജലീലിന്റെ ഇരട്ടത്താപ്പ് കാണണമെങ്കില്‍ ഉദയ്പൂരില്‍ മുസ്ലീം യുവാക്കള്‍ നിരപരാധിയായ ഹൈന്ദവ യുവാവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികരണം നോക്കിയാല്‍ മതി. നിഷ്ഠൂര കൊലയ്ക്കു നേതൃത്വം നല്‍കിയ യുവാക്കള്‍ നിരപരാധിയാണെന്നും മുസ്ലീം കച്ചവടക്കാരെ തകര്‍ക്കാന്‍ ഹിന്ദുക്കള്‍ നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇതെന്നുമായിരുന്നു ജലീലിന്റെ വാദം.
മാധ്യമ പ്രവര്‍ത്തകനെന്ന പ്രിവിലേജ് ഉപയോഗിച്ച് നിരന്തരം ക്രൈസ്ത വിരുദ്ധത പുലമ്പുന്ന ഒ. അബ്ദുള്ളയെയും ജലീലിനെയും പോലുള്ളവരെ മാധ്യമങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരെന്ന പേരിലാണ് ചാനല്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നത്. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ച്ച രണ്ടു വൈദികര്‍ക്കെതിരേ അതി നിന്ദ്യമായ രീതിയിലാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്. ക്രൈസ്തവരെ അപമാനിക്കുന്ന രീതിയിലുള്ള ജലീലിന്റെ ഈ പ്രസ്താവനയ്‌ക്കെതിരേ വി.ടി ബല്‍റാം അടക്കം ചില നേതാക്കള്‍ മാത്രമാണ് രംഗത്തു വന്നിട്ടുള്ളത്.
സിമിയിലൂടെ കടന്നുവന്ന ജലീല്‍
'ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക' എന്ന ലക്ഷ്യത്തോടെ 1977ല്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് സിമി. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു സിമിയുടെ പ്രവര്‍ത്തനം. 'മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി' എന്ന് വിളിച്ചുപറഞ്ഞായിരുന്നു ജലീലിന്റെ അന്നത്തെ പ്രസംഗങ്ങള്‍.
കെ.ടി ജലീല്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചപ്പോള്‍.
1986 ലും 87 ലും സിമി സ്ഥാനാര്‍ത്ഥിയായി കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1987 ലെ കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സിമി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജലീല്‍ മത്സരിച്ച് തോറ്റു. ഇതോടെ അതേ കോളേജിലെ എംഎസ്എഫില്‍ (മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ജലീല്‍ ചേര്‍ന്നു.
സിമിയിലെ പലരും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കമുള്ള തീവ്രവാദ സംഘടനകളില്‍ എത്തി. അന്നത്തെ അതേ സിമി തീവ്രവാദ രീതിയില്‍ തന്നെയാണ് ഇപ്പോഴും ജലീലിന്റെ പെരുമാറ്റവും പ്രസംഗവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.