ന്യൂഡൽഹി: ശതാബ്ദി എക്‌സ്പ്രസിൽ നിന്ന് ചായ വാങ്ങിയ വ്യക്തിയിൽ നിന്ന് സർവീസ് ചാർജ് ഉൾപ്പെടെ 70 രൂപ ഈടാക്കിയ സംഭവം വിവാദത്തിൽ.
ഡൽഹിയിൽ നിന്ന് ഭോപാലിലേക്കുള്ള യാത്രാ മധ്യേ ചായ വാങ്ങിയ യാത്രക്കാരനാണ് ചായയുടെ വില കേട്ട് കണ്ണ് തള്ളി നിന്നത്. ചായയ്ക്ക് 20 രൂപയും സർവീസ് ചാർജായി 50 രൂപയും ഈടാക്കി. മൊത്തം 70 രൂപയാണ് ചായയ്ക്ക് നൽകിയ വില. ആക്ടിവിസ്റ്റ് ബാൽഗോവിന്ദ് വർമ ചായയുടെ ബില്ല് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായിത്.
2018 ലെ ഇന്ത്യൻ റെയിൽവേയുടെ സർകുലർ പ്രകാരം എക്‌സ്പ്രസ് ട്രെയ്‌നുകളിൽ മുൻകൂറായി ബുക്ക് ചെയ്യാത്ത ഭക്ഷണത്തിന് യാത്രക്കാരൻ 50 രൂപ സർവീസ് ചാർജായി നൽകണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.