മികച്ച വിദ്യാർത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്കോള‍ർഷിപ്പും നല്‍കാന്‍ ദുബായ്

മികച്ച വിദ്യാർത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്കോള‍ർഷിപ്പും നല്‍കാന്‍ ദുബായ്

ദുബായ്: പഠനത്തില്‍ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്കൊപ്പം സ്കോളർഷിപ്പും പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാർത്ഥികള്‍ക്കാണ് സ്കോളർഷിപ്പ് നല്‍കുക. 

മികച്ച നേട്ടം കൈവരിക്കുന്ന പ്രവാസി വിദ്യാർത്ഥികള്‍ക്കും കുടുംബത്തിനും 10 വർഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും.50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സമ്മാനവും നല്‍കും. 

കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. അമേരിക്കന്‍, ബ്രിട്ടീഷ്, ഇന്‍റർ നാഷണല്‍ ഉള്‍പ്പടെ വിവിധ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടവർക്ക് നേട്ടം സ്വന്തമാക്കാം. സെപ്റ്റംബറിലായിരിക്കും ആദ്യഘട്ടം നടപ്പിലാക്കുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.