വിനോദയാത്രയ്ക്കിടെ ബസില്‍ പൂത്തിരി കത്തിച്ച സംഭവം; ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

വിനോദയാത്രയ്ക്കിടെ ബസില്‍ പൂത്തിരി കത്തിച്ച സംഭവം; ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

കൊല്ലം: വിനോദയാത്രയ്ക്കിടെ ബസില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ടൂറിസ്റ്റു ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. പുന്നപ്രയിലും തകഴിയിലും വച്ചായിരുന്നു ബസ് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.
പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

പെരുമണ്‍ എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെടാനിരിക്കെ യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടരുകയും ചെയ്തു. ബസ് ജീവനക്കാരന്‍ തീ അണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

അതേസമയം, സംഭവത്തില്‍ കോളജിന് പങ്കില്ലെന്ന് അധികൃതര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കുട്ടികളെ ആവേശത്തിലാക്കാനായി ജീവനക്കാരാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.