കൊച്ചി: ആയുഷ് വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി ഉയര്‍ത്തണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.
വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവണമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് ഇത്തരത്തിലൊരു സാഹചര്യം നിലവിലില്ലെന്ന് പറഞ്ഞ കോടതി വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സാമൂഹികക്രമത്തിന് തിരിച്ചടിയാകുമെന്നും നിരീക്ഷിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.