പാലക്കാട്: ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളിലും വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്നത് തടയാന്‍ യൂത്ത് കോണ്‍ഗ്രസില്‍ നിലപാട് മാറ്റം. അതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാന പ്രവര്‍ത്തകര്‍ സാമുദായിക സംഘടനകളില്‍ നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന മുന്‍ നിലപാടും തിരുത്തുകയാണ് ഇതോടെ യൂത്ത് കോണ്‍ഗ്രസ്.
പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമൂഹത്തില്‍ ശക്തമാകുന്ന വര്‍ഗീയതയെ ചെറുക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടു വരാനും ഇത് ഇടയാക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു.
ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഉള്‍പ്പടെയുള്ള സംഘടനകള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും പ്രമേയത്തില്‍ നിര്‍ദേശക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.