ദുബായ്: ഹജ്ജ് കഴിഞ്ഞ് യുഎഇയില്‍ മടങ്ങിയെത്തുന്നവർ ഏഴ് ദിവസം വീട്ടില്‍ കഴിയണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതരുടെ നിർദ്ദേശം. കോവിഡ് സാഹചര്യം മുന്നില്‍ കണ്ടാണ് സുരക്ഷാ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ തിരിച്ചുവന്ന് നാലാം ദിവസം പിസിആർ പരിശോധന നടത്തണം. റിസല്‍റ്റ് നെഗറ്റീവാണെങ്കില്‍ അല്‍ ഹൊസന്‍ ആപ്പില്‍ പച്ചനിറം തെളിയും. തീർത്ഥാടകർക്ക് ആവശ്യമെങ്കില്‍ കോവിഡ് പിസിആർ പരിശോധനാ സൗകര്യം വിമാനത്താവളങ്ങളില്‍ ലഭ്യമാണ്. ഇത് നിർബന്ധമല്ല.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്താം. ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങളുണ്ടെങ്കില്‍ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.