കോവിഡ് നിയമലംഘനങ്ങള്‍, പരിശോധന കർശനമാക്കാന്‍ അധികൃതർ

കോവിഡ് നിയമലംഘനങ്ങള്‍, പരിശോധന കർശനമാക്കാന്‍ അധികൃതർ

അബുദബി: യുഎഇയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്ന് അധികൃതർ. നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പരിശോധനകള്‍ കർശനമാക്കുകയാണ്. സാമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷ മുന്‍നിർത്തിയാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കോവിഡ് കേസുകളില്‍ ഉയർച്ച പ്രകടമാണ്.കഴിഞ്ഞ നാല് ദിവസമായി 1800 ന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. അടുത്തവാരത്തോടെ അവധി ദിനങ്ങളിലേക്ക് രാജ്യം കടക്കുകയാണ്. കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് സമൂഹത്തിന്‍റെ ആരോഗ്യപരിരക്ഷ ഓരോരുത്തരും ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. 

അടച്ചിട്ട സ്ഥലങ്ങളില്‍ യുഎഇയില്‍ മാസ്ക് നിർബന്ധമാണ്. നിയമം ലംഘിച്ചാല്‍ 3000 ദിർഹമാണ് പിഴ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.