'സജി ചെറിയാന്റേത് കിളിപോയ സംസാരം, രാജി വയ്ക്കണം'; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് വി.ഡി സതീശന്‍

'സജി ചെറിയാന്റേത് കിളിപോയ സംസാരം, രാജി വയ്ക്കണം'; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം ഇല്ലെങ്കില്‍ നിയപരമായി നേരിടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരേയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ അകറ്റാന്‍ ഇവര്‍ മനപൂര്‍വം ചെയ്യുന്നതാണിതെല്ലാം. പക്ഷെ അതിന് ഭരണഘടനയെ തിരഞ്ഞെടുത്തത് ക്രൂരമായിപ്പോയെന്നും സതീശന്‍ വ്യക്തമാക്കി. ജനാധിപത്യത്തേയും മതേതരത്വത്തേയും അദ്ദേഹത്തിന് പുച്ഛമാണ്. ഇത് രണ്ടും കുന്തവും കൊടച്ചക്രവുമാണെന്നാണ് മന്ത്രി പറയുന്നത്. എന്താണ് മന്ത്രിക്കും സര്‍ക്കാരിനും ഇതെന്താണ് പറ്റിയതെന്നും സതീശന്‍ ചോദിച്ചു.

സജി ചെറിയാന് ഭരണഘടനയുടെ മഹത്വം എന്താണെന്ന് അറിയാമോ. പ്രഗല്‍ഭരും പണ്ഡിത ശ്രേഷ്ടന്‍മാരും ആലോചിച്ച് പഠിച്ച് രൂപപ്പെടുത്തിയതാണ് ഇന്ത്യന്‍ ഭരണ ഘടന. അവരെക്കൂടിയാണ് സജി ചെറിയാന്‍ അവഹേളിച്ചത്. വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അതിന് മുന്നെ സജി ചെറിയാന്‍ രാജിവെക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.