എഞ്ചിന് സാങ്കേതിക തകരാർ; ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി

എഞ്ചിന് സാങ്കേതിക തകരാർ; ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദുബായിലേയ്ക്ക് പറന്ന സ്‌പൈസ്‌ ജെറ്റ് ബി737 വിമാനം സാങ്കേതിക പിഴവുകള്‍ മൂലം കറാച്ചിയില്‍ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും അടിയന്തര പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

' ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഒരു തകരാറ് ചൂണ്ടിക്കാട്ടിയത് മൂലമാണ് കറാച്ചിയില്‍ ഇറക്കിയത്. അടിയന്തരമായി ഇറക്കിയതല്ല. വിമാനം സുരക്ഷിതമായാണ് ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെ കറാച്ചിയില്‍ നിന്നും ദുബായില്‍ എത്തിക്കാന്‍ മറ്റൊരു വിമാനം പുറപ്പെട്ടിട്ടുണ്ട്' എന്ന് എയര്‍ലൈന്‍സ് വക്തമാവ് അറിയിച്ചു.

ജെറ്റിന്റെ ചിറകിലെ ടാങ്കുകളിലൊന്നില്‍ ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയതെന്ന് ഡിജിസിഎ ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഏവിയേഷന്‍ റെഗുലേറ്റര്‍ സ്‌പൈസ്‌ ജെറ്റിന്റെ സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 17 ദിവസത്തിനുള്ളില്‍ സ്പൈസ് ജെറ്റ് വിമാനം ആറാമത്തെ തവണയാണ് അടിയന്തര ലാന്‍ഡിങ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.