ഒമാനില്‍ കനത്തമഴ, വാദികളില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ഒമാനില്‍ കനത്തമഴ, വാദികളില്‍ പോകരുതെന്ന് മുന്നറിയിപ്പ്

മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. വാദികള്‍ ഉള്‍പ്പടെയുളള വെളളക്കെട്ടുണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങളിലേക്ക് യാത്ര അരുതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ശക്തമായ മഴയില്‍ രൂപപ്പെട്ട വെളളക്കെട്ടില്‍ കുടുങ്ങിയ നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദിയിലെ വെളളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. 

വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് പിന്നീട് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.