തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരേ വിമര്‍ശനം നടത്തി വെട്ടിലായ മന്ത്രി സജി ചെറിയാന്‍ രാജിവച്ചേക്കുമെന്ന് സൂചന. എകെജി സെന്റര്‍ കേന്ദ്രീകരിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എജിയെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി നിയമോപദേശം തേടിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്.
രാജി ഒഴിവാക്കാന്‍ പറ്റുമോയെന്ന നിയമോപദേശമാണ് മുഖ്യമന്ത്രി തേടിയത്. രാജി വയ്‌ക്കേണ്ടി വരുമെന്ന തരത്തിലാണ് മിക്ക നിയമവിദഗ്ധരും പറയുന്നത്. അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ മന്ത്രിയാകും സജി ചെറിയാന്‍.
രാജി ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിലെത്തിയാല്‍ അവിടെ നിന്ന് തിരിച്ചടിയോ പരാമര്‍ശമോ ഉണ്ടാകുമോ എന്നതും സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്. എകെജി സെന്ററില്‍ അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.
മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടിയേരിയുമായി രാവിലെ ഫോണില്‍ സംസാരിച്ചിരുന്നു.
മന്ത്രി സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ടി വന്നാല്‍ അതു സിപിഎമ്മിന് വലിയ തിരിച്ചടിയാകും. ഡോളര്‍ കടത്തു വിഷയത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിയും മുഖ്യമന്ത്രിയും പ്രതിരോധത്തില്‍ നില്‍ക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.