തലയോലപ്പറമ്പ്: കഥകളുടെ രാജകുമാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഇരുപത്തെട്ടാമത് ചരമവാർഷിക ദിനമായ ജൂലൈ അഞ്ചിന് ജന്മനാട് അദ്ദേഹത്തെ അനുസ്മരിച്ചു.വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ സമ്മേളനങ്ങൾ നടന്നു.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണദിനാചരണം ഡോ.നെത്തല്ലൂർ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് കെ. കെ കൊച്ചിനെ സമ്മേളനം ആദരിച്ചു.
പുരോഗമനസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ, ബഷീറിൻ്റെ സഹോദരി പാത്തുമ്മായുടെ മകളും ബഷീറിൻ്റെ കഥകളിലെ കഥാപാത്രവുമായ കദീജ, ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം.കുസുമൻ, എ പത്രോസ്, അഡ്വ.രാജേഷ് കുമാർ കെ ജി എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.