തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തായതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് വിമര്‍ശനം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഞായറാഴ്ച മന്ത്രി നടത്തിയ വിവാദ പരാമര്‍ശം ചൊവ്വാഴ്ചയാണ് വാര്‍ത്തയായത്.
പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ പാര്‍ട്ടിയിലെ ചിലര്‍ മനപൂര്‍വ്വം പ്രചരിപ്പിച്ചുവെന്നാണ് സിപിഎം മല്ലപ്പള്ളി ഏരിയ ഏരിയാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. സംഭവം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി കുടുംബാംഗങ്ങള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ മന്ത്രിയുടെ ദീര്‍ഘമായ പ്രസംഗ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇതില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ മാത്രം എടുത്ത് ചിലര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
മന്ത്രി സജി ചെറിയാന്റെ പ്രസംഗം സാമൂഹിക വികാസത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയും ആയിരുന്നുവെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി വിശദീകരണം നല്‍കുകയും ചെയ്തു.
മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച ഏരിയാ കമ്മിറ്റിയുടെ സാമൂഹിക മാധ്യമ പേജില്‍നിന്ന് നീക്കം ചെയ്തിരുന്നു. ആവശ്യമില്ലാത്ത കമന്റുകള്‍ വരുന്നതും പ്രസംഗം തെറ്റായി ഉപയോഗിക്കപ്പെടുന്നതും കണക്കിലെടുത്താണ് പ്രസംഗം നീക്കം ചെയ്തതെന്ന് ഏരിയാ സെക്രട്ടറി ബിനു വര്‍ഗീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.