പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; മലയാളി അത്‌ലറ്റിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന് സൂചന

പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; മലയാളി അത്‌ലറ്റിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ പി.ടി ഉഷ രാജ്യസഭയിലേക്ക്. പി.ടി ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഉഷയ്‌ക്കൊപ്പം ഉള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.


ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്‌ലറ്റുകളെ സംഭാവന്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ നടത്തുന്ന പ്രയത്‌നങ്ങളും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ അഭിനന്ദനങ്ങള്‍- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഉഷയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. കേന്ദ്രമന്ത്രി സഭയില്‍ രണ്ട് ഒഴിവുകള്‍ നികത്താനുണ്ട്. ഈ ഒഴിവുകളിലേക്ക് ഉടന്‍ തന്നെ പുതിയ മന്ത്രിമാരെ നിയോഗിച്ചേക്കും.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ഹൈദരാബാദ് സമ്മേളനത്തിന്റെ ബാക്കിപത്രമാണ് ഉഷയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം. കേന്ദ്രമന്ത്രി സഭയിലേക്ക് ഉഷയെ പരിഗണിച്ചാല്‍ അടുത്ത പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.