ബെല്‍ജിയത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുളള നടപടികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍

ബെല്‍ജിയത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുളള നടപടികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ബെല്‍ജിയത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുളള നടപടികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെല്‍ജിയത്തില്‍ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ബെല്‍ജിയത്തിലെ മൂന്ന് ആശുപത്രികളുടെയും ഒരു നഴ്സിംഗ് കോളേജിന്റെയും പ്രതിനിധികളായ അഞ്ചംഗ സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്സുമാര്‍ക്ക് ഡച്ച് ഭാഷയില്‍ ആറ് മാസത്തെ പരിശീലനം നല്‍കും. ആദ്യ ബാച്ച് 2022 ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കോവിഡിന് പിന്നാലെ വിദേശ രാജ്യങ്ങളെല്ലാം ആരോഗ്യരംഗത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതുമൂലം അടുത്ത മൂന്നു നാല് വര്‍ഷം നിരവധി നേഴ്‌സുമാരെ ആവശ്യമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.