ബഫര്‍സോണ്‍: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി

ബഫര്‍സോണ്‍: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.

സുപ്രീം കോടതി വിധി പ്രകാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമെന്ന് കണ്ടാല്‍ ഉചിതമായ നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വിധി സംസ്ഥാനത്ത് നടപ്പാക്കിയാല്‍ ജന ജീവിതത്തെ ദുരിതത്തിലാക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.