പേശികള്‍ക്കേറ്റ പരിക്ക്; റാഫേല്‍ നദാല്‍ വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

പേശികള്‍ക്കേറ്റ പരിക്ക്; റാഫേല്‍ നദാല്‍ വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ലണ്ടന്‍: വിംബിള്‍ഡന്‍ മത്സരത്തില്‍ നിന്ന് ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറി. പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് പിന്‍മാറ്റം. ക്വാര്‍ട്ടര്‍ ഫൈനലിനിടെ നദാലിന് അടിവയറ്റില്‍ പരിക്കേറ്റിരുന്നു.

ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ നദാല്‍ സെമിയില്‍ നേരിടേണ്ടിയിരുന്നത്. നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിചും ബ്രിട്ടന്റെ കാമെറോണ്‍ നോരീയും തമ്മിലാണ് മറ്റൊരു സെമി.

ബുധനാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ് ലര്‍ ഫ്രിറ്റ്‌സിനെതിരെ നദാലിന്റെ പോരാട്ടം. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു തിരിച്ചുവരവ്. 3-6, 7-5, 3-6, 7-5, 7-6 (104) സ്‌കോറിന് ജയിച്ചുകയറി. ആദ്യ സെറ്റില്‍ കണ്ടത് ഫ്രിറ്റ്സിന്റെ മേധാവിത്വമായിരുന്നു. കടുത്ത പോരാട്ടത്തിലൂടെ രണ്ടാം സെറ്റ് നേടി. ഇടക്ക് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

കളി കണ്ടുകൊണ്ടിരുന്ന പിതാവടക്കം മതിയാക്കാന്‍ നിര്‍ദേശിച്ചെങ്കിലും നദാല്‍ കൂട്ടാക്കിയില്ല. വേദന സഹിച്ച് പൊരുതവെ മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. തുടര്‍ന്ന് നാലും അഞ്ചും സെറ്റുകളില്‍ നദാല്‍ വിജയം നേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.