പകച്ചു നില്‍ക്കാതെ എടുത്ത് ചാടി; ജിജിമോളുടെ കരുതലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂന്ന് പേര്‍

പകച്ചു നില്‍ക്കാതെ എടുത്ത് ചാടി; ജിജിമോളുടെ കരുതലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂന്ന് പേര്‍

തിരുവല്ല: പാലം തകര്‍ന്ന് ആഴമേറിയ തോട്ടില്‍ വീണ മൂന്ന് ജീവനുകള്‍ക്ക് തുണയായി വീട്ടമ്മ. പെരിങ്ങര വേങ്ങല്‍ ചേന്നനാട്ടില്‍ ഷാജിയുടെ ഭാര്യ ജിജിമോള്‍ എബ്രഹാം (45) ആണ് ആഴമുള്ള തോട്ടിലകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചത്.

വേങ്ങല്‍ ചെമ്പരത്തിമൂട്ടില്‍ വിനീത് കോട്ടേജില്‍ വിനീത് വര്‍ഗീസ് (27), ഭാര്യ മെര്‍ലിന്‍ വര്‍ഗീസ് (25), വിനീതിന്റെ ബന്ധു സജിന്‍ സണ്ണി (28) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വിനീതിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പഴഞ്ചോറ്റു വിരിപ്പില്‍പടിക്കു സമീപം വേങ്ങല്‍ തോട്ടിലാണ് മൂവരും വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

തോടിന് കുറുകെയുള്ള പാലത്തിന് നടുവിലെത്തിയപ്പോള്‍ തൂണു തകര്‍ന്ന് മൂവരും തോട്ടില്‍ വീഴുകയായിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കോഫിസ്റ്റാള്‍ നടത്തുന്ന ജിജിമോള്‍ ആ വഴി സ്‌കൂട്ടറില്‍ പോകുമ്പോള്‍ സംഭവം കാണുകയും വണ്ടി നിര്‍ത്തി മറിച്ചൊന്നും ആലോചിക്കാതെ തോട്ടിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.

ആദ്യം പാലത്തിന്റെ അവശേഷിച്ച ഭാഗത്ത് പിടിച്ച് നില്‍ക്കുന്ന വിനീതിനെ കരയ്ക്കടിപ്പിച്ചു. പിന്നീട് നീന്തലറിയാത്ത മെര്‍ലിനെയും സജിനേയും കരയിലെത്തിച്ചു. നിലവിളി കേട്ട് നാട്ടുകാരും സഹായത്തിനായി ഓടിയെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.