ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും പ്രകോപനം സൃഷ്ടിച്ച് ചൈന; ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും പ്രകോപനം സൃഷ്ടിച്ച് ചൈന; ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്ത് വ്യോമാതിര്‍ത്തി ലംഘിച്ച് ഒരു ചൈനീസ് വിമാനം പറന്നതായി കണ്ടെത്തി.

അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഐഎഎഫ് റഡാറാണ് ചൈനീസ് വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വ്യോമസേന പ്രതികരിച്ചു. ഏത് സാഹചര്യവും നേരിടാന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ കിഴഞ്ഞ കുറേ മാസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ വോമ്യാതിര്‍ത്തി ലംഘനമാണിതെന്ന് സൈന്യം അറിയിച്ചു. കിഴക്കന്‍ ലഡാക്കിനടുത്ത് ചൈനീസ് വ്യോമ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക അഭ്യാസം നടക്കുന്നതിനിടെയാണ് ഈ സംഭവം.

നേരത്തെ വ്യോമാഭ്യാസത്തിനിടെ ആയുധങ്ങള്‍ ഉള്‍പ്പെടെ ചൈന ഉപയോഗിച്ചിരുന്നു. ഇതില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ചുനാളുകളായി ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഒന്നും ഉണ്ടായിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.