സജി ചെറിയാന്റെ വകുപ്പുകള്‍ വീതം വച്ചു: മുഹമ്മദ് റിയാസിന് യുവജനക്ഷേമം കൂടി; സാംസ്‌കാരികം വി.എന്‍ വാസവന്, ഫിഷറിസ് വി. അബ്ദുറഹ്മാന്

സജി ചെറിയാന്റെ വകുപ്പുകള്‍ വീതം വച്ചു: മുഹമ്മദ് റിയാസിന് യുവജനക്ഷേമം കൂടി; സാംസ്‌കാരികം വി.എന്‍ വാസവന്, ഫിഷറിസ് വി. അബ്ദുറഹ്മാന്

തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍, കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ വീതിച്ചു നല്‍കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.

പുതിയ മന്ത്രി ഉടന്‍ വേണ്ടെന്നും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കാനും വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയത്.

ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‌കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഭരണഘടനയെ സംബന്ധിച്ച വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.