കൊച്ചി: കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത കലാസാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ വഴി പ്രതിഭയും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനു കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണ് കെസിബിസി മീഡിയ അവാര്‍ഡുകള്‍. 2022 ലെ അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനിയാണ് പ്രഖ്യാപിച്ചത്.
മാധ്യമ അവാര്‍ഡിന് അഭിനേതാവും സംവിധായകനുമായ ദിലീഷ് പോത്തന്‍ അര്‍ഹനായി. പത്രം, റേഡിയോ, ടിവി, ഇന്റര്‍നെറ്റ്, സിനിമ, സാഹിത്യേതരകലകള്‍ തുടങ്ങിയ ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ക്കു നല്കുന്ന ഈ അവാര്‍ഡ് പ്രശസ്തിപത്രവും ശില്പവും സമ്മാനതുകയും അടങ്ങുന്നതാണ്.
കഥാകൃത്ത് അബിന്‍ ജോസഫിനാണ് സാഹിത്യ പുരസ്‌കാരം. നോവല്‍, ചെറുകഥ, കവിത, നാടകം, ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളില്‍പ്പെട്ട കൃതികളുടെ രചയിതാക്കളില്‍നിന്നാണ് സാഹിത്യ അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്.
ചലച്ചിത്ര താരം അന്ന ബെന്‍ യുവപ്രതിഭ പുരസ്‌കാരത്തിനു അര്‍ഹയായി. സാഹിത്യം, സംഗീതം, സംവിധാനം, അഭിനയം, പത്രപ്രവര്‍ത്തനം, ചിത്ര-ശില്പകല, ഇലക്ട്രോണിക്ക് മാധ്യമപ്രവര്‍ത്തനം, മാനേജ്മെന്റ് ലീഡര്‍ഷിപ്പ് എന്നീ മേഖലകളിലെ മികച്ച പ്രതിഭയെ ഓരോ വര്‍ഷവും കണ്ടെത്തുന്നതാണ് യുവപ്രതിഭ പുരസ്‌ക്കാരം.
കേരള സര്‍വകലാശാല മുന്‍ പ്രൊ വി.സി ഡോ എസ് കെവിന്‍ ദര്‍ശനിക വൈജ്ഞാനിക പുരസ്‌കാരം നേടി. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, വ്യാകരണം, നിരൂപണം എന്നീ ശാഖകളിലെ രചനകള്‍ക്കും സംഭാവനയ്ക്കുമാണ് ഈ പുരസ്‌കാരം നല്കുന്നത്.
ഡോ എം.വി തോമസ്, ശ്രീ എം വി വര്ഗീസ്, ജോയ് തൊട്ടാന്‍ എന്നിവര്‍ക്കാണ് ഗുരു പൂജ പുരസ്‌കാരം. ആദര്‍ശസുരഭിയായ മാതൃക ജീവിതംകൊണ്ട്, പിന്നിട്ട പാതകള്‍ ധന്യമാക്കിത്തീര്‍ത്തവരും പ്രവര്‍ത്തനമേഖലകളില്‍ തനതായ വ്യക്തിത്വം കൊണ്ട് അടയാളപ്പെടുത്തിയവരുമായ ഗുരുസ്ഥാനീയരെ ആദരിക്കുന്നതിനാണ് ഗുരുപൂജാ പുരസ്‌ക്കാരം. അവാര്‍ഡ് ദാന തിയതി പിന്നീട് പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.