ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് മാർ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാർഷികാഘോഷങ്ങളുടെ ഉത്ഘാടനം ഇന്ന്
കോട്ടയം : നമ്മുടെ സഭയുടെ തലവനും പിതാവുമായ മാർ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം മത് ഓർമ്മയാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതയിൽ 2022 ജൂലൈ 3 മുതൽ 2023 എപ്രിൽ 16 വരെ മാർ തോമ്മാശ്ലീഹായുടെ വർഷമായി ആചരിക്കുവാൻ മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വർഷാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനം, ഇടവകതല ഉദ്ഘാടനം കുടുംബതല ഉദ്ഘാടനം ഈ കഴിഞ്ഞ ജൂലൈ 3 ന് നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് മാർ തോമ്മാശ്ലീഹായുടെ വർഷാചരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ഇന്ന് വൈകുന്നേരം നടക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കുന്നു. അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ പ്രവാസി അപ്പോസ്തലേറ്റിന്റെ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽകളം അധ്യക്ഷത വഹിക്കും. കേരളത്തിന് പുറത്ത് താമസിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ വിശ്വാസികൾ പങ്കെടുക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ ഫാ ജിജോ മാറാട്ടുകളം, തങ്കച്ചൻ പൊന്മാൻങ്കൽ, ദേവമാതാ എഫ് സി സി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. ലിസ് മേരി, ജോ കാവാലം, റെജി മരുട്ടിശ്ശേരി, രാജേഷ് കൂത്രപ്പള്ളി, ബിജു മട്ടാഞ്ചേരി എന്നിവർ ആശംസകൾ നേരും.
ജോബൻ തോമസ്, ഷെവ. സിബി വാണിയപ്പുരക്കൽ, സി. ദീപ്തി മരിയ എഫ് സി സി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി പ്രവാസി അപ്പോസ്തലേറ്റ് കുട്ടികൾക്ക് വേണ്ടി നടത്തിയ കളറിംഗ്, ഡ്രോവിങ് മത്സരങ്ങളുടെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. തുടർന്ന് നടക്കുന്ന പ്രസംഗ മത്സരത്തിൻ്റെ നിബന്ധനകളും ഉപന്യാസ മത്സത്തിൻ്റെ വിഷയങ്ങളും ഇന്നത്തെ മീറ്റിംഗിൽ നൽകുന്നതാണ്. ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഭാഗമായി ചങ്ങനാശ്ശേരിയിൽ നിന്ന് മൈലാപ്പൂരിലേക്ക് തീർത്ഥാടനം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള മത്സരങ്ങൾ, പഠന ശിബിരം, വിശുദ്ധനാട് തീർത്ഥാടനം, തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.