ഇവിടെ യാത്ര ചെയ്യുന്നതിന് പാസ്പോര്‍ട്ടും വേണ്ട ചെക്കിങും ഇല്ല; വരകൊണ്ട് അതിര്‍ത്തി തിരിച്ച രണ്ട് രാജ്യങ്ങള്‍ !

ഇവിടെ യാത്ര ചെയ്യുന്നതിന് പാസ്പോര്‍ട്ടും വേണ്ട  ചെക്കിങും ഇല്ല; വരകൊണ്ട് അതിര്‍ത്തി തിരിച്ച രണ്ട് രാജ്യങ്ങള്‍ !

ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും ബാധകമല്ലാത്തൊരിടമുണ്ട്. യാത്രയുമായി ബന്ധപ്പെട്ട പേപ്പറുകളോ പാസ്‌പോര്‍ട്ടോ ഒന്നും കാണിക്കാതെ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ സാധിക്കും. കാരണമെന്താണന്നല്ലേ, ഈ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തിരിക്കുന്നത് വെറുമൊരു വരയാണ്.

ഈ നഗരത്തിന്റെ പേരാണ് ബാര്‍ലെ. നെതര്‍ലാന്‍ഡും ബെല്‍ജിയവും അതിര്‍ത്തി പങ്കിടുന്ന നഗരമാണ് ഇത്. വീടും ബാങ്കും കഫേയുമൊക്കെ ഇവിടെ രണ്ടു രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രാജ്യാതിര്‍ത്തി മനസിലാക്കുന്ന തരത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല. ചില വരകളും വെളുത്ത അടയാളങ്ങളും മാത്രമേയുള്ളു.

ബെല്‍ജിയത്തിലേക്കും അവിടെ നിന്നും നെതര്‍ലന്റിലേക്കും യഥേഷ്ട്ടം സഞ്ചരിക്കാം. ചുവന്ന ഇഷ്ടിക വീടുകള്‍, വലിയ ഗേറ്റുകളുള്ള കളപ്പുരകള്‍, വൃത്തിയുള്ള തെരുവുകള്‍ ഒറ്റ നോട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ബെല്‍ജിയത്തിനും നെതര്‍ലാന്‍ഡ്സിനും ഇടയിലുള്ള അതിര്‍ത്തിയിലെ ബാര്‍ലെ നഗരം ഒരു പ്രത്യേകതയും തോന്നിപ്പിക്കില്ല. എന്നാല്‍ ഈ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ ഏതു രാജ്യത്താണ് ഉള്‍പ്പെടുന്നത് എന്നറിയാന്‍ സാധിക്കും.

വീടുകളുടെ രാജ്യം വ്യക്തമാക്കി രണ്ടു നമ്പറുകളും ഒരു ചെറിയ പതാകയും ഉണ്ടാകും. ബെല്‍ജിയത്തിന്റെ ഭാഗമായുള്ള സ്ഥലങ്ങളെ ബാര്‍ലെ-ഹെര്‍ട്ടോഗ് എന്നും നെതര്‍ലാന്‍ഡ് പ്രദേശങ്ങളെ ബാര്‍ലെ- നസാവു എന്നുമാണ് വിളിക്കുന്നത്. അധികം ജനസാന്ദ്രതയുള്ള സ്ഥലമല്ല ബാര്‍ലെ. പതിനായിരത്തില്‍ താഴെയാണ് ഇവിടെ ആളുകള്‍.
ഇനി വേഗം വിട്ടോ, വളരെ സ്വതന്ത്രമായി നിങ്ങള്‍ക്ക് ഈ രണ്ടു രാജ്യങ്ങളിലൂടെയും സഞ്ചരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.