പാക് ബന്ധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍; ഫോണ്‍ വിശദ പരിശോധനയ്ക്കയച്ചു

പാക് ബന്ധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍; ഫോണ്‍ വിശദ പരിശോധനയ്ക്കയച്ചു

ജയ്പൂര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രാജസ്ഥാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. ഭില്‍വാരാ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പാക്കിസ്ഥാനികളുടെ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്.

ചെക്പോസ്റ്റില്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനായിരുന്നു ഇയാളെ പിടികൂടിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ചെക്പോസ്റ്റില്‍ എത്തിയ സലാമിനെയും സംഘത്തെയും പൊലീസ് തടയുന്നത്. തുടര്‍ന്ന് എവിടേക്കാണ് പോകുന്നതെന്നും എന്തിനാണ് പോകുന്നതെന്നും ചോദിച്ച പൊലീസിനോട് സലാം കയര്‍ത്തു സംസാരിച്ചു. ഒടുവില്‍ വാക്കു തര്‍ക്കം ആയതോടെ ഇയാള്‍ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാനി ഫോണ്‍ നമ്പറുകള്‍ ലഭിച്ചത്.

പത്തിലധികം പാക് നമ്പറുകളാണ് ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഫോണ്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് സലാമിനെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

പോപ്പുലര്‍ഫ്രണ്ട് മുന്‍ ജില്ലാ അധ്യക്ഷന്‍ ആയിരുന്നു സലാം. ഇതിന് പുറമേ 2018ല്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായി ഭില്‍വാര നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.