കൊച്ചി: കാസര്‍കോട് ജില്ല ഒഴിച്ച് മറ്റ് ജില്ലകളില്‍ നിന്ന് ബാറുടമകള്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാനുള്ള നികുതി കുടിശിക 127.79 കോടി രൂപ. ബാറുടമകള്‍ മാത്രമല്ല ബിവറേജസ് കോര്‍പ്പറേഷനും മദ്യം വിറ്റ വകയില്‍ നികുതി കുടിശിക സര്‍ക്കാരിലേക്ക് അടയ്ക്കാനുണ്ട്. അത് 293.51 കോടി രൂപ വരും. 'പ്രോപ്പര്‍ ചാനല്‍' സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2016 ഏപ്രില്‍ മുതല്‍ 2022 ജനുവരിവരെയുള്ള കണക്ക് പ്രകാരമാണ് ബാറുടമകള്‍ 127.79 കോടിരൂപ നികുതി കുടിശിക നല്‍കാനുള്ളത്. 53.13 കോടി രൂപ കുടിശിക വരുത്തിയ കൊല്ലം ജില്ലയിലെ ബാറുടമകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. 18.71 കോടിരൂപ കുടിശികയുള്ള എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 27.35 ലക്ഷം രൂപ കുടിശിക വരുത്തിയ വയനാട് ജില്ലയാണ് ഇക്കാര്യത്തില്‍ ഏറ്റവും താഴെയുള്ളത്.
ചില കോടതി വ്യവഹാരങ്ങള്‍ ഒഴിച്ച് നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ മറ്റ് തടസങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.