കേരളത്തിൽ മുസ്‌ലിം തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ച് കൊണ്ട് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് മുസ്‌ലിം ലീഗും, യു ഡി എഫും പരിശ്രമിക്കുന്നതെന്ന് എൽ ഡി എഫ് കൺവീനർ ശ്രീ എ വിജയരാഘവൻ. എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുർക്കിയിലെ പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന നേതാവ് ശ്രീ സാദിഖ് അലി ശിഹാബ് തങ്ങൾ നടത്തിയ പ്രസ്‌താവനകൾ മതനിരപേക്ഷ കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാ അത്ത് ഇസ്ലാമി, തുടങ്ങിയ തീവ്ര മത നിലപാടുള്ള സംഘടനകളെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹം ഈ പ്രസ്താവനകൾ നടത്തിയത്. ശ്രീ കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ട് വന്നത് തന്നെ വിവിധ മുസ്‌ലിം തീവ്രവാദ സംഘടനകളെ മുസ്‌ലിം ലീഗിനോട് ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടെയാണ്. ഈ നീക്കങ്ങളെ ശക്തമായി ചേര്ത്ത് പരാജയപ്പെടുത്താൻ എൽ ഡി എഫ് ശക്തമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.
ഹാരിസ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.