പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി മുന്നോട്ടു വെച്ചതാണ് പ്രധാനമായും തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസമാകുമ്പോള്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും പല തീരുമാനങ്ങളിലും കൂട്ടായ ചര്‍ച്ചകള്‍ നടക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ വിമര്‍ശനം ഉയര്‍ന്നത്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി മുന്നോട്ടു വെച്ചതാണ് പ്രധാനമായും തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ റവന്യൂ മന്ത്രി എ.പി. അനില്‍ കുമാറാണ് ഇതിനെതിരെ എതിര്‍പ്പിന് തുടക്കമിട്ടത്. പി.എസ്.സിയില്‍ മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലും ആവശ്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടി നല്കി. കെപിസിസി അധ്യക്ഷനായിരുന്നിട്ടുപോലും പല പ്രധാന കാര്യങ്ങളും താന്‍ അറിയുന്നില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫും പിന്നാലെ വിമര്‍ശനമുന്നയിച്ചു.
ചില വിഷയങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു ഇതിനും മുഖ്യമന്ത്രി നല്കിയ വിശദീകരണം. ബോര്‍ഡ്-കോര്പ്പറേഷന് വിഭജനത്തില്‍ ആര്.എസ്.പിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.