ന്യൂഡല്‍ഹി: സെന്‍സസ് പോര്‍ട്ടലില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരന്മാര്‍ക്ക് സ്വയം വിവരങ്ങള്‍ ചേര്‍ക്കാനുള്ള മതങ്ങളുടെ വിവരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
2027 ലെ സെന്‍സില്‍ പൗരന്മാര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള പോര്‍ട്ടലില്‍ പെട്ടെന്ന് വന്ന മാറ്റങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. നേരത്തേ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങള്‍ക്കൊപ്പം 'മറ്റുള്ളവര്‍' എന്ന വിഭാഗവും ഉള്‍പ്പെടുത്തിയിരുന്നു.
മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ 287 ഉപ വിഭാഗങ്ങളുടെ പേരുകളും നല്‍കിയിരുന്നു. എന്നാല്‍ ഇതേപ്പറ്റി ചില ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോര്‍ട്ടലില്‍ നിന്ന് ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.
ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. ഒഴിവാക്കിയ പട്ടികയില്‍ സൂഫി, സുന്നി, ഷിയ, പെന്തകോസ്ത് വിഭാഗങ്ങളും ഇസ്‌കോണ്‍, രാമകൃഷ്ണ പരമഹംസ, രാംദേവ് തുടങ്ങിയവയും ഉള്‍പ്പെട്ടിരുന്നു. ഇവ ഒഴിവാക്കിയത് യാതൊരു വിശദീകരണവും നല്‍കാതെയാണെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണെന്നുമാണ് ജയറാം രമേശിന്റെ വിമര്‍ശനം.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഇടപെടലാണ് ഈ നീക്കം ചെയ്യലിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ഈ ഉപവിഭാഗ പട്ടിക പോര്‍ട്ടലില്‍ എങ്ങനെയാണ് ഉള്‍പ്പെടുത്തിയതെന്ന് അന്വേഷിക്കുമെന്നാണ് സെന്‍സസ് കമ്മീഷണറുടെ വിശദീകരണം. മറ്റുള്ളവര്‍ എന്ന വിഭാഗം ഇപ്പോഴും പോര്‍ട്ടലില്‍ ലഭ്യമാണെന്നും പൗരന്മാര്‍ക്ക് അവിടെ ഉപവിഭാഗം ടൈപ്പ് ചെയ്ത് ചേര്‍ക്കാമെന്നും സെന്‍സസ് കമ്മീഷണര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.