'ഗുജറാത്ത് കലാപം: മോഡിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍'; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലമെന്ന് വീരപ്പ മൊയ്‌ലി

'ഗുജറാത്ത് കലാപം: മോഡിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍'; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലമെന്ന് വീരപ്പ മൊയ്‌ലി

ബംഗളൂരു: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരായ അന്വേഷണം തടഞ്ഞത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി.

ഇപ്പോള്‍ നമ്മള്‍ അതിന്റെ ഫലം അനുവഭിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഓഫീസില്‍ സോണിയ ഗാന്ധിയുടെ 'ബിലോങിങ് എ ജേണി ഓഫ് ലവ്' എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് വിവാദം സൃഷ്ടിക്കാനിടയുളള വെളിപ്പെടുത്തല്‍ മൊയ്ലി നടത്തിയത്.

'സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010 ല്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഗുജറാത്തിന് പുറത്തു കഴിയേണ്ടി വന്നു. അടുത്തായാള്‍ ആകേണ്ടിയിരുന്നത് നരേന്ദ്ര മോഡിയാണ്.

പക്ഷേ, യുപിഎ സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തി വച്ചു. മന്‍മോഹന്‍ സിങായിരുന്നില്ല, മറ്റ് ചില നേതാക്കളായിരുന്നു പിന്നില്‍. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല'- അക്കാലത്ത് കേന്ദ്ര നിയമ മന്ത്രി കൂടിയായിരുന്ന മൊയ്ലി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.