പരണാഗുവ (ബ്രസീൽ): തോരാമഴയെയും പ്രതികൂല കാലാവസ്ഥയെയും വകവെയ്ക്കാതെ ബ്രസീലിലെ പരണാഗുവയിൽ നടന്ന 'ഔവർ ലേഡി ഓഫ് എൽ റോസിയോ'യുടെ 213-ാമത് വാർഷിക പ്രദക്ഷിണത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് വിശ്വാസികൾ. ഞായറാഴ്ച നടന്ന ഈ മഹാസംഗമത്തിൽ ഏകദേശം തൊണ്ണൂറായിരത്തോളം പേരാണ് സന്നിഹിതരായത്.
തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച് 'ഔവർ ലേഡി ഓഫ് ദ മോസ്റ്റ് ഹോളി റോസറി' കത്തീഡ്രൽ വരെ നീണ്ട മൂന്ന് കിലോമീറ്റർ പാതയിലൂടെയായിരുന്നു പ്രദക്ഷിണം. വൈകുന്നേരം നാലിന് ആരംഭിച്ച ചടങ്ങിൽ പിങ്ക് നിറത്തിലുള്ള ബലൂണുകൾ കൈയിലേന്തി ജപമാല ചൊല്ലിയും ഭക്തിഗാനങ്ങൾ ആലപിച്ചുമാണ് വിശ്വാസികൾ അനുഗമിച്ചത്.
ദൈവമാതാവിനോടൊപ്പം പരണാഗുവയുടെ തെരുവുകളിലൂടെ നടക്കാനും, മാതാവിന്റെ മാധ്യസ്ഥതയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും, പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാനുമുള്ള സുവർണാവസരമാണിതെന്ന് റോസിയോ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ഫാ. ഡിർസൺ ഗോൺകാൽവസ് വ്യക്തമാക്കി. യാത്രയിലുടനീളം വീടുകളുടെയും കെട്ടിടങ്ങളുടെയും ബാൽക്കണികളിൽ നിന്ന് വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും മാതാവിനും വിശ്വാസികൾക്കും ആദരവുകൾ അർപ്പിച്ചു.
പ്രദക്ഷിണത്തോടനുബന്ധിച്ച് രാവിലെ മുതൽ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പണങ്ങൾ നടന്നു. പുലർച്ചെ 5:30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം രാവിലെ 9:00-ന് 'പ്ലാസ ഡി ലാ ഫെ'യിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാരിംഗാ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ സെവെറിനോ ക്ലാസൻ കാർമ്മികത്വം വഹിച്ചു.
പരാനഗ്വാ ബിഷപ്പ് മോൺസിഞ്ഞോർ പൗലോ അൽവസ് റോമാവോ, റെക്ടർ ഫാ. ഡിർസൺ ഗോൺസാൽവസ് എന്നിവരോടൊപ്പം റെഡംപ്റ്റോറിസ്റ്റ് സന്യാസ സമൂഹത്തിലെയും രൂപതയിലെയും നിരവധി വൈദികരും സഹകാർമ്മികരായി പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.