ലണ്ടന്‍: യൂറോപ്പിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 2025ല്‍ 44 ശതമാനം വര്‍ധനവുണ്ടായതായി ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ് (ഒഐഡിഎസി) എന്ന സംഘടന വ്യക്തമാക്കി. നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ 2,465 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും സംഭവങ്ങളും നടന്നതായി സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശാരീരിക ആക്രമണങ്ങളും ഭീഷണികളും ഉള്‍പ്പെടെ വ്യക്തികള്‍ക്ക് നേരെയുണ്ടായ ഏകദേശം നാനൂറിലധികം ആക്രമണ വിവരങ്ങള്‍ സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്.
ലിയോണില്‍ ഇറാഖി ക്രൈസ്തവനായ അഷൂര്‍ സര്ണായയെ കുത്തിക്കൊലപ്പെടുത്തിയതും പോളണ്ടില്‍ ഒരു വൈദികന് കൊല്ലപ്പെട്ടതും റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുള്ള സംഭവങ്ങളില്‍പ്പെടുന്നു.
സ്വന്തം വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്ത ആളുകളെയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഒഐഡിഎസി യൂറോപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്യ ടാങ് പത്രക്കുറിപ്പില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.